കൊല്ലം: എസ്.എൻ.ഡി.പിയോഗം ഓഫീസിനോട് ചേർന്ന കൊല്ലം ശ്രീനാരായണ ധ്യാന മന്ദിരത്തിൽ ചേർന്ന കേന്ദ്ര കൗൺസിൽ യോഗം, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന വാർഷിക സമ്മേളനം നടത്താൻ തീരുമാനിച്ചു.
യോഗം അതിർത്തിയിലെ എല്ലാ യൂണിയനുകളിലും സംഘടനയുടെ പ്രവർത്തനം വിപുലപ്പെടുത്താനും കേന്ദ്ര കൗൺസിൽ യോഗം ഐകകണ്ഠ്യേനേ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ആർ.ജയചന്ദ്രൻ അദ്ധ്യക്ഷനായി. പെൻഷണേഴ്സ് കൗൺസിൽ ചീഫ് കോ ഓഡിനേറ്റർ പി.വി.റെജിമോൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം.സജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർമാരായ സി.എം.ബാബു, പി.കെ.പ്രസന്നൻ, സംഘടന സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. എം.എൻ.ശശിധരൻ, ഡോ.കെ.സോമൻ, പി.കെ.വേണുഗോപാൽ, വി.ആർ.വിജയകുമാർ, ജോ. സെക്രട്ടറിമാരായ പൊന്നുരുണ്ണി ഉമേശ്വരൻ, വി.കെ.രഘുവരൻ, എം.കെ.സോമൻ, എൽ.ഗണേഷ് റയോ, ട്രഷറർ ഡോ.ആർ.ബോസ്, ശ്രീനാരായണ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, പെൻഷണേഴ്സ് കൗൺസിൽ ജില്ല വൈസ് ചെയർമാൻ ഇടമൺ ബാഹുലേയൻ, സി.വി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |