ചവറ: തേവലക്കര ഗ്രാമപഞ്ചായത്തിലെ തരിശ് നിലമായി കിടന്ന 60 ഹെക്ടർ നെൽപ്പാടം വിജയകരമായി നെൽക്കൃഷി ചെയ്ത് കൊയ്ത്ത് ആരംഭിച്ചു. കൈപ്പുഴ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഉമ നെൽ വിത്താണ് ഉപയോഗിച്ചത്. കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ചായിരുന്നു വളപ്രയോഗം. 2 ദിവസമായി കൊയ്ത്ത് യന്ത്രം ഉപയോഗിച്ചു വിളഞ്ഞ നെല്ല് കൊയ്തുവരികയാണ്. ഇതുവരെ 50 ടൺ നെല്ല് ലഭിച്ചു. കൈപ്പുഴ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സോമൻ, ബ്ലോക്ക് അംഗം സുമയ്യ അഷറഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,പാടശേഖര സമിതി, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |