കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങരയിലെ അക്ഷര മുത്തശ്ശി കന്നേറ്റി സി.എം.എസ് എൽ.പി സ്കൂൾ കെട്ടിടത്തിന്റെ പുനർ നിർമ്മാണത്തിനായി സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഒന്നര നൂറ്റാണ്ട് പിന്നിടുന്ന സ്കൂൾ ഇപ്പോഴും പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂൾ അങ്കണത്തിൽ കൂടിയ സംഘാടക സമിതി യോഗം റവ.ഫാ.ഡാനിയേൽ.എം.ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പ്രദീപ് കുമാർ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ ബിന്ദു അനിൽ, സുഷ അലക്സ് എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ബിജു.വൈ.ജോർജ്ജ് ആമുഖ പ്രഭാഷണം നടത്തി. എ.എം.ആരിഫ് എം.പി, സി.ആർ.മഹേഷ് എം.എൽ.എ,നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ഫാ.ഡാനിയേൽ എം.ജേക്കബ്, സൂസൻകോടി, സുഷാ അലക്സ് (രക്ഷാധികാരികൾ), ബിന്ദു അനിൽ (ചെയർമാൻ),ബിജു.വൈ.ജോർജ്ജ് (കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |