കാവനാട് : കാവനാട് ജംഗ്ഷനിൽ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്രു. കാവനാട് കാരാളിൽ ഭവനത്തിൽ എസ്.രാജീവ്, രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ, ഒരു വഴിയാത്രക്കാരൻ എന്നിവർക്കാണ് തെരുവുനായുടെ കടിയേറ്രത്. കഴിഞ്ഞദിവസം വെെകിട്ട് 5.45 ഓടെയായിരുന്നു സംഭവം. കാവനാട് ജംഗ്ഷനിൻ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി നായ രാജീവിന്റെ കാലിൽ കടിക്കുകയായിരുന്നു. ജംഗ്ഷനിൽ നല്ല തിരക്കുണ്ടായിരുന്നു. ഉടൻതന്നെ നാട്ടുകാർ എത്തി നായയെ ഓടിച്ചുവിട്ടെങ്കിലും അതേ നായ തന്നെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെയും വഴിയാത്രക്കാരനെയും രണ്ട് ഇടങ്ങളിൽ കടിക്കുകയായിരുന്നു.
രാജീവ് ഉടൻ തന്നെ ജില്ലാആശുപത്രിയിൽ ചികിത്സ തേടി. ഈ പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. രാത്രിയോടെ നായ പിടുത്ത സംഘമെത്തി പ്രദേശത്ത് നിന്ന് തെരുവുനായകളെ പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |