SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.43 AM IST

തുറക്കാതെ ലിങ്ക് റോഡ്,​ 102 കോടി കായലിൽ!

road

 എം.എൽ.എയുടെ പിടിവാശിക്ക് 9 മാസം

കൊല്ലം: നൂറ്റിരണ്ട് കോടി രൂപ കായലിൽ തള്ളിയത് പോലെയാണ് കൊല്ലം നഗരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലിങ്ക് റോഡ് മൂന്നാം ഘട്ടത്തിന്റെ സ്ഥിതി. നിർമ്മാണം പൂർത്തിയായി ഒൻപത് മാസം പിന്നിട്ടും മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള പാലത്തിന്റെ ഉദ്ഘാടനത്തിനോ യാത്രക്കാർക്കായി തുറന്ന് നൽകാനോ അധികൃതർ തയ്യറാകുന്നില്ല.

തോപ്പിൽക്കടവ് വരെയുള്ള നാലാംഘട്ടത്തിന് അനുമതി ലഭിച്ച ശേഷമേ പാലം തുറന്ന് നൽകൂവെന്ന എം. മുകേഷ് എം.എൽ.എയുടെ പിടിവാശിയും ഒൻപത് മാസം പിന്നിട്ടിരിക്കുകയാണ്.

മൂന്നാംഘട്ടം അവസാനിക്കുന്ന ഓലയിൽക്കടവിൽ നിന്ന് തോപ്പിൽക്കടവിലേക്കുള്ള നാലാംഘട്ടത്തിന്റെ രൂപരേഖയിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കിഫ്ബി പദ്ധതിക്ക് ആദ്യം തടസവാദം ഉന്നയിച്ചത്. പൊതുമരാമത്ത്, കെ.ആർ.എഫ്.ബി സംഘം കിഫ്ബി ഉന്നയിച്ച തടസവാദങ്ങൾക്ക് മറുപടി നൽകിയെങ്കിലും അനുമതി നീളുകയാണ്.

എം.മുകേഷ് എം.എൽ.എ പലതവണ കിഫ്ബി ഓഫീസ് കയറിയിറങ്ങിയെങ്കിലും കാര്യമായ ചലനം ഉണ്ടായിട്ടില്ല. രണ്ടാഴ്ച മുമ്പ് കിഫ്ബി ചീഫ് എൻജിനിയർ നിർദ്ദിഷ്ട പാലം കടന്നുപോകുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. അനുമതി ലഭിച്ചാൽ നാലാംഘട്ടം പൂർത്തിയാകാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വേണ്ടിവരും. അതുവരെ ലിങ്ക് റോഡിലൂടെ ഓലയിൽക്കടവിലെത്തുന്ന വാഹനങ്ങൾ ഹൈസ്കൂൾ ജംഗ്ഷനിലെത്താൻ ഇടുങ്ങിയ റോഡുകളിലൂടെ തന്നെ സഞ്ചരിക്കേണ്ടി വരും. അതുകൊണ്ട് മൂന്നാംഘട്ടം ഉദ്ഘാടനം ചെയ്ത ശേഷം നാലാംഘട്ടത്തിനായുള്ള സമ്മർദ്ദം തുടർന്നാൽ പോരേയെന്നാണ് കാത്തിരുന്ന് മടുത്ത ജനത്തിന്റെ ചോദ്യം.

കിഫ്ബി ചൂണ്ടിക്കാട്ടിയത്

 തേവള്ളി പാലവും അതിനടിയിലൂടെ നാലാംഘട്ടത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പാലവും തമ്മിൽ ആവശ്യമായ അകലമില്ല

 പുതിയ പാലവും കായലിലെ ജലനിരപ്പും തമ്മിൽ ആവശ്യമായ അകലമുണ്ടാകില്ല

 തേവള്ളി പാലത്തിന്റെ വീതികൂട്ടലിനെ ബാധിക്കും

കെ.ആർ.എഫ്.ബി പറയുന്നത്

 തേവള്ളി പാലത്തിന്റെ വീതി കൂട്ടലിനെ ബാധിക്കാതിരിക്കാൻ ഈ ഭാഗത്ത് ഫ്ലൈ ഓവറിന്റെ സ്പാനിന്റെ നീളം വർദ്ധിപ്പിക്കാം

 തേവള്ളി പാലവും പുതിയ ഫ്ലൈ ഓവറും തമ്മിൽ അഞ്ചര മീറ്റർ അകലം ഉണ്ടാകും

 അകലം ഉറപ്പാക്കാനാകാത്ത സാഹചര്യം വന്നാൽ കോൺക്രീറ്റിന് പകരം ഈ ഭാഗത്ത് സ്റ്റീൽ ഉപയോഗിക്കാം

ലിങ്ക് റോഡ് ഫ്ളൈ ഓവർ

മൂന്നാംഘട്ട ചെലവ് ₹ 102 കോടി

നീളം - 1100 മീറ്റർ

പൂത്തിയായിട്ട് - 9 മാസം

കിഫ്ബിയുടെയും കേരള സ്റ്റേറ്റ് റോഡ് ഫണ്ട് ബോർഡിന്റെയും (കെ.ആർ.എഫ്.ബി) നിർദേശങ്ങൾ ധാരണയിലെത്താത്തതാണ് മൂന്നാം ഘട്ട ഉദ്ഘാടനം നടക്കാത്തതും നാലാം ഘട്ടം വൈകാനും കാരണം.

നാട്ടുകാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.