കൊല്ലം: ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനകളിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവച്ചതും പ്രചരിപ്പിച്ചതുമായ 22 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു.
കൊല്ലം വെസ്റ്റ്, അഞ്ചാലുംമൂട്, ശക്തികുളങ്ങര, ഇരവിപുരം, കിളികൊല്ലൂർ, പരവൂർ, കൊട്ടിയം, ചാത്തന്നൂർ, ചവറ തെക്കുംഭാഗം, ചടയമംഗലം, കടയ്ക്കൽ, കുന്നിക്കോട്, പത്തനാപുരം, കുളത്തുപ്പുഴ, കുണ്ടറ, ശാസ്താംകോട്ട, ശൂരനാട്, പുത്തൂർ സ്റ്റേഷൻ പരിധികളിൽ നിന്നായി മൊബൈൽ ഫോൺ, മെമ്മറികാർഡ്, സിംകാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചു.
അന്യസംസ്ഥാന തൊഴിലാളിയും വിദ്യാർത്ഥികളും യുവാക്കളും പ്രൊഫഷണലുകളും കൂലിപ്പണിക്കാരും നടപടി നേരിട്ടവരിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |