കൊല്ലം :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വയനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാംസ്കാരിക സംഗമം കൊല്ലം ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്
ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീതനാടക അക്കാഡമി ഗുരുപൂജ അവാർഡ് ജേതാവ് ബാബു കിളിരൂരിനെ ആദരിച്ചു. എ.കെ. ജയശ്രീ ഭരണഘടന ആമുഖ പ്രതിജ്ഞ ചൊല്ലി. മഹാകവി കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതിയുടെ കാലിക പ്രസക്തിയെക്കുറിച്ച് സി.വി.പ്രസന്നകുമാർ, കെ.രാജേന്ദ്രൻ, പി.പുഷ്പാംഗദൻ, എൻ. ഗോപിനാഥൻ, എസ്. മോഹനദാസ്, ജോൺ വർഗീസ് എന്നിവർ സംസാരിച്ചു. കെ. ലീലാവതി സ്വാഗതവും കെ. വിദ്യാസാഗർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |