തഴവ: യുവദൃഷ്ടി സാംസ്കാരിക സമിതിയുടെ യുവസ്പർശം കാരുണ്യ സഹായ പദ്ധതിയുടെ ഭാഗമായി കടത്തൂരിൽ പണി പൂർത്തീകരിച്ച ലീഡർ ഭവൻ എന്ന വീടിന്റെ താക്കോൽദാനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. യുവദൃഷ്ടി ചെയർമാൻ റിയാസ് റഷീദ് അദ്ധ്യക്ഷനായി. ഡി.സി.സി അംഗം അലാവുദ്ദീൻ കരൂകുന്നേൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു പാഞ്ചജന്യം, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജീഷ് പുതുവീട്ടിൽ, ജനറൽ സെക്രട്ടറിമാരായ സന്തോഷ് സി.ആദിനാട്, അനിയൻ കുഞ്ഞ്, മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബിജു കുഞ്ഞിരാമൻ, ഉപേന്ദ്രൻ കണ്ടത്തിൽ, നജീബ റിയാസ്, സജി യോഹന്നാൻ, അജിംഷ, ആകാശ് മോഹനൻ, ശ്രീഹരി, അരുൺ തുടങ്ങിയവർ സംസാരിച്ചു. യുവദൃഷ്ടിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ യുവസ്പർശം കാരുണ്യസഹായ പദ്ധതിയുടെ ഭാഗമായി രണ്ട് നിർദ്ധന കുടുംബങ്ങൾക്കാണ് ലീഡർ ഭവൻ ഒരുങ്ങുന്നത്. അതിൽ ആദ്യ വീടിന്റെ താക്കോൽദാനമാണ് നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |