കരുനാഗപ്പള്ളി: തഴവ പഞ്ചായത്തിൽ നടന്ന മേറ്റ് നിയമനവുമായി ബന്ധപ്പെട്ട് യു.ഡി.ഫ് പഞ്ചായത്ത് അംഗങ്ങൾ നടത്തിയ പ്രതിഷേധ സമരത്തെ മൃഗീയമായ രീതിയിൽ നേരിട്ട സി.പി.എം, ഡി .വൈ. എഫ്.ഐ നടപടിക്കെതിരെ തഴവ പഞ്ചായത്ത് പടിക്കൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മണിലാൽ എസ്.ചക്കാലത്തറ അദ്ധ്യഷനായി. സമ്മേളനത്തിൽ ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ,യു.ഡി.എഫ് ചെയർമാൻ കെ. പി. രാജൻ,രമഗോപാലകൃഷ്ണൻ, അഡ്വ: എം.എ. ആസാദ്,മേലൂട്ട് പ്രസന്ന കുമാർ, തൃദീപകുമാർ, മിനി മണികണ്ഠൻ, സൈനുദീൻ, സിദ്ദിഖ് ഷാ, സവന്തി കുമാരി, മരിയത്, സുഭാഷ് ബോസ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് കോൺഗ്രസ് നേതാക്കളായ രഞ്ജിത് കുമാർ, ഖലീലുദീൻ പൂയപ്പള്ളിൽ, അഡ്വ. പി .ബാബുരാജ്, വി.ശശിധരൻ പിള്ള, മണികണ്ഠൻ, ടോമി എബ്രഹാം, പവുമ്പ ഷാജഹാൻ,റാഷിദ് വാലേൽ, റഷീദ് കളത്തൂട്ടിൽ, മായ സുരേഷ്, ഷീബ ബിനു, നിസ്സ തൈക്കൂട്ടത്തിൽ, വത്സല, സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |