തൂക്കം - 20 കിലോഗ്രാം
ലേലത്തുക ₹ 78,000
ചവറ: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് പടത്തിക്കോര അഥവാ സ്വർണമത്സ്യം. ബാബുവിനും സഹപ്രവർത്തകർക്കുമാണ് 'ഗോയിൽ ഫിഷ് " ലഭിച്ചത്.
സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ അടക്കമുള്ള സർജറികൾക്കുള്ള നൂൽ പടത്തിക്കോരയുടെ ശരീരത്തിലെ പളുങ്ക് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. 20 കിലോ ഭാരമുള്ള പടത്തിക്കോരയിൽ 300 ഗ്രാമിൽ കൂടുതൽ പളുങ്ക് കാണുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
ഗ്രാമിന് ലക്ഷങ്ങളാണ് വില. ഇന്നലെ രാവിലെ 6 ഓടെയാണ് മത്സ്യം നീണ്ടകര ഹാർബറിലെത്തിച്ചത്. കാവനാട് ബൈപ്പാസിന് സമീപം എ.ഐ.എം ഫിഷറീസ് ഉടമ ബിജു 78000 രൂപയ്ക്ക് ലേലത്തിൽ പിടിച്ചു. മുംബയിലുള്ള കമ്പനിയിലേക്ക് മത്സ്യം കയറ്റി അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |