കൊല്ലം: എസ്.എൻ.ഡി.പി യോഗം തെക്കേവിള 1272-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ അവാർഡ് വിതരണവും കുടുംബസംഗമവും നാളെ വൈകിട്ട് 5ന് നടക്കും. യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് അഡ്വ.വി.മണിലാൽ അദ്ധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. കുടുംബസംഗമം ഗോപാലകൃഷ്ണൻ ബാഗ്ളൂർ ഉദ്ഘാടനം ചെയ്യും. ശാഖാ സെക്രട്ടറി മനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് സുരേഷ് ബാബു നന്ദിയും പറയും.എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്കാരവും ക്യാഷ് അവാർഡും പഠനോപകരണങ്ങളും നൽകി അനുമോദിക്കും. സീരിയൽ താരം സാബു തിരുവല്ലായുടെ ഗെയിം ഷോ, ഹേർട്ട് ബീറ്റ്സിന്റെ ഗാനമേള എന്നിവയും കുടുംബസംഗമത്തിന്റെ ഭാഗമായി നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |