പത്തനാപുരം: ഗാന്ധിഭവന്റെയും തിരുവനന്തപുരം നിംസ് മെഡിസിറ്റിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ 1 മണി വരെ പത്തനാപുരം മൗണ്ട് താബോർ സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. കെ.ബി. ഗണേഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, ഓർത്തോപീഡിക്, ഇ.എൻ.ടി, ഡയബറ്റോളജി, ദന്തചികിത്സ, നേത്രചികിത്സ, സ്പീച്ച് ആൻഡ് ഓഡിയോളജി വിഭാഗങ്ങൾ, ഓട്ടിസം, ബുദ്ധിപരമായ വൈകല്യങ്ങൾ എന്നിവയ്ക്കുള്ള സമഗ്ര പരിശോധന, പഠനവൈകല്യങ്ങൾ തിരിച്ചറിയാനുള്ള പ്രത്യേക സ്ക്രീനിംഗ്, ഹൈപ്പർ ആ്ര്രകിവിറ്റിക്കുള്ള പെരുമാറ്റ പരിഷ്കരണ മാർഗനിർദ്ദേശം എന്നിങ്ങനെ നിരവധി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും സാങ്കേതികവിദഗ്ദ്ധരും നേതൃത്വം നൽകും. ബി.പി.എൽ കാർഡ് ഉടമകളായ രണ്ടു പേർക്ക് സൗജന്യ ബൈപ്പാസ് ശസ്ത്രക്രിയ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ക്യാമ്പിൽ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ നേരിൽ എത്തിച്ചേരണമെന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |