തൊടിയൂർ: മാലുമേൻ പൗരസമിതി ഗ്രന്ഥശാല ആൻഡ് വായനശാല കലാ-കായിക - സാംസ്കാരിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകുന്നവർക്കായി ഏർപ്പെടുത്തിയിട്ടുള്ള മാലുമേൽ പൗര സമിതി പുരസ്കാരം 2023ന് ഡോ.ആർ.ശ്രീകുമാറിനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ തനത് കലാരൂപങ്ങളായ കഥകളിമുദ്ര, കൂടിയാട്ടം, ജസ്റ്റേഴ്സ് ഒഫ് കഥകളി, മുടിയേറ്റ്, കാവുനാടകം, ഭാരതക്കളിയും സീതക്കളിയും ദളിത് വാമൊഴി വഴക്കങ്ങൾ, മാണി മാധവചാക്യാർ, കൂടിയാട്ടം (സംസ്കൃതം)
എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ് ഡോ.ആർ.ശ്രീകുമാർ. കേരള കലാമണ്ഡലം അവാർഡ്, ശങ്കരൻ എമ്പ്രാതിരി സ്മാരക പുരസ്കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ.വി.കൃഷ്ണവാര്യർ പുരസ്കാരം, കേരള ഫോക് ലോർ അക്കാഡമി അവാർഡ് എന്നിവ ഡോ.ആർ.ശ്രീകുമാറിന് നേരത്തെ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |