കൊല്ലം: കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂർ, പുതൂർ പഞ്ചായത്തുകൾ, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര 'നമ്ത്ത് തീവനഗ' യ്ക്ക് ജില്ലയിൽ സ്വീകരണം നൽകി. ചെറുധാന്യ ഉത്പന്ന പ്രദർശന-വിപണന-ബോധവത്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ അഫ്സാന പർവീൺ നിർവഹിച്ചു.
ചെറുധാന്യ കൃഷിയുടെ ഉപഭോഗം, വ്യാപനം, ബോധവത്കരണം, അട്ടപ്പാടിയിലെ ചെറുധാന്യ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തൽ, ജീവിതശൈലിരോഗങ്ങൾ തടയുന്നതിന് ചെറുധാന്യങ്ങളുടെ കൃഷിയും പാചകവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലുള്ള യാത്രയുടെ ലക്ഷ്യം. അട്ടപ്പാടിയിലെ ചെറുധാന്യ കർഷകരും കുടുംബശ്രീ പ്രവർത്തകരുമാണ് യാത്രയിലുള്ളത്.
പ്രദർശന സ്റ്റാൾ, ഫുഡ് കോർട്ട്, അട്ടപ്പാടി മില്ലറ്റ് സീഡ് പ്രദർശനം, മില്ലറ്റ് കഫേ, അട്ടപ്പാടിയിൽ നിന്നുള്ള 32 മൂല്യവർദ്ധിത ചെറുധാന്യങ്ങളുടെ വിപണനം, ചെറുധാന്യങ്ങൾ അടിസ്ഥാനമാക്കിയ സെമിനാറുകൾ എന്നിവയുമാണ് നടന്നത്.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ, അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |