കൊല്ലം: യുവാവിനെയും സഹോദരനെയും ബിയർ കുപ്പികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായി. കിളികൊല്ലൂർ സൗഹാർദ്ദ നഗർ തെങ്ങുവിള വീട്ടിൽ അനന്ദു (24), സൗഹാർദ്ദ നഗർ മനോജ് ഭവനിൽ മനോജ് (28), കിളികൊല്ലൂർ പവിത്രം നഗർ മേലൂട്ട് വീട്ടിൽ അരുൺകുമാർ (27) എന്നിവരാണ് പിടിയിലായത്.
കല്ലുംതാഴം ആലുവിള വടക്കതിൽ വീട്ടിൽ മുരുകേശിനെയും സഹോദരനെയുമാണ് പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇവരുടെ പിതാവായ മോഹനാചാരി കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് സൈക്കളിൽ വരുന്നതിനിടെ വഴിമുടക്കി നിന്ന പ്രതികളുമായി വാക്കുതർക്കം ഉണ്ടായി. ഇതിനിടെ പ്രതികൾ സൈക്കിളിന്റെ കാറ്റ് തുറന്ന് വിടുകയും സൈക്കിൾ എടുത്തെറിഞ്ഞ് കേടുവരുത്തുകയും ചെയ്തു. ഇത് ചോദിക്കാൻ എത്തിയപ്പോഴാണ് ഇരുവരെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. രണ്ടുപേർക്കും തലയിലും തോളിലും കൈകളിലും മുറിവേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |