കൊല്ലം: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും ജില്ലാ അന്ധത കാഴ്ചവൈകല്യ നിയന്ത്രണ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 49ാമത് സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും 26ന് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ കല്ലുവാതുക്കൽ യു.പി സ്കൂളിൽ നടക്കും.
തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എ.അൽ ജബ്ബാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സമുദ്ര ലൈബ്രറിയിലെ കുട്ടികളെ കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ ആദരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാറിന്റെ കോപ്പി കരുതണം. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ സർട്ടിഫിക്കറ്റും കൊണ്ടുവരണം. തിരുനെൽവേലിയിൽ പോകാനുള്ള തയ്യാറെടുപ്പോട് കൂടി വേണം എത്താൻ. ഫോൺ: 04742963728, 6235100020.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |