കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷനെ സഹായിക്കാൻ ക്രൈം ബ്രാഞ്ച് സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിന്റെ ഫോറൻസിക് പരിശോധന ഫലം അടക്കം തെളിവുകളുടെ ശാസ്ത്രീയ വശങ്ങളടക്കം പ്രോസിക്യൂഷന് വിശദമാക്കി നൽകാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.
കേസ് ഇന്നലെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പരിഗണിച്ചപ്പോൾ 49 പ്രതികൾ ഹാജരായി. ആകെയുള്ള 59 പ്രതികളിൽ 9 പേർ മരിച്ചിരുന്നു. ഇതുവരെ ഹാജരാകാത്ത ഒരു പ്രതിക്ക് വാറണ്ട് പുറപ്പെടുവിച്ചു. കേസ് ജൂൺ 24ലേക്ക് മാറ്റി. വൈകാതെ ടി.എം.വർഗീസ് സ്മാരക ഓഡിറ്റോറിയം വളപ്പിലെ പഴയ കെട്ടിടത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന പുറ്റിങ്ങൽ വെടിക്കെട്ട് അപകട സ്പെഷ്യൽ കോടതിയിലേക്ക് കേസ് മാറ്റും. സ്പെഷ്യൽ കോടതി ജഡ്ജിയെയും വൈകാതെ ഹൈക്കോടതി നിയോഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |