SignIn
Kerala Kaumudi Online
Saturday, 17 August 2024 8.06 AM IST

ഓയൂർ -ചെങ്കുളം - അടുതല റോഡരികിൽ കുഴിയുണ്ട് സൂക്ഷിക്കണേ !

a
ചെങ്കുളം- അടുതല റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി എടുത്ത സ്ഥലത്ത് മണ്ണിടിഞ്ഞ് താഴ്ന്ന ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു

ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളം വാർഡിൽ ഓയൂർ -ചെങ്കുളം - അടുതല റോഡിന്റെ വശത്ത് അപകടക്കുഴികൾ. അടുത്തിടെ വാട്ടർ അതോറിട്ടി റോഡരികിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ച ഭാഗത്തെ മണ്ണ് ഇടിഞ്ഞ് താഴ്ന്നു. പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിച്ച കുഴി മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ മഴക്കാലമായതോടെ ആ ഭാഗം മണ്ണിടിഞ്ഞ് താണ് വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടന്ന് ചെളിക്കുണ്ടായി മാറിയിരിക്കുകയാണ്. ഇതുവഴി ചെറുതും വലുതുമായ നൂറ് കണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്. വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നിരവധി ഇരുചക്ര വാഹനങ്ങളും ഒരു ബസും ചരക്ക് കയറ്റി വന്ന ട്രക്കും കുഴിയിൽ വീണ് അപകടമുണ്ടായി.

അടിയന്തര നടപടി വേണം

കുഴി നികത്തിയ ശേഷം അവശേഷിച്ച മണ്ണ് റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതും അപകടത്തിന് കാരണമാകുന്നു. മൺകൂന മാറ്റുന്നതിനും പൈപ്പിട്ട ഭാഗത്തെ മണ്ണ് ഇടിഞ്ഞ് താഴ്ന്ന ഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്യുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്കും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പ്രദേശവാസികൾ പരാതി നൽകി കാത്തിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.