കൊല്ലം : ചിതറയിൽ ഒൻപതാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. പെൺകുട്ടിയുടെ നോട്ട്ബുക്കിൽ ഒരു യുവാവിന്റെ പേര് എഴുതിയിരുന്നു. ഇയാൾക്കെതിരെ കുടുംബം ചിതറ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ 18 ന് രാത്രി 9നാണ് പുതുശേരി പൂജ ഭവനിൽ പ്രസാദിന്റെയും ശാലിനിയുടെയും മകൾ പൂജ പ്രസാദിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ടോടെ പഠിക്കാൻ മുറിയിൽ കയറിയതായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് അമ്മ വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനാൽ തള്ളിത്തുറന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |