
മാള: മാളയുടെ മുൻ എം എൽ.എയും മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരൻ കേരളത്തിന്റെ വികസന ശിൽപ്പിയായിരുന്നുവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ. കെ.കരുണാകരന്റെ ചരമദിനത്തോടനുബന്ധിച്ച് മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ജനപ്രതിനിധി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.വിജയൻ അദ്ധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ.ജനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ.അബ്ദുൾ കരീം, ടി.എം.നാസർ, അഡ്വ. വി.എം.മൊഹിയുദ്ദീൻ, കെ.കെ.രവി നമ്പൂതിരി, ഹക്കീം ഇഖ്ബാൽ, സാജൻ കൊടിയൻ, പി.ഡി.ജോസ്, സോയ് കോലഞ്ചേരി, കെ.എൻ.സജീവൻ, ജോഷി കാഞ്ഞൂത്തറ, പി.കെ.തിലകൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |