ഓടനാവട്ടം: വെളിയം പഞ്ചായത്തിന്റെ ജനകീയ ആരോഗ്യകേന്ദ്രം കൊട്ടറയിൽ അരംഭിച്ചു. മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത് അദ്ധ്യക്ഷനായി. പഞ്ചായത്ത് വക എൻ.എച്ച്.എം ഫണ്ടും മുൻ എം.പി സോമപ്രസാദിന്റെ വികസന ഫണ്ടിൽ നിന്ന് ഉൾപ്പടെ 35 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം എസ്.ഷൈൻ കുമാർ, വെളിയം മുൻ പ്രസിഡന്റ് ആർ.ബിനോജ്, വൈസ് പ്രസിഡന്റ് ജയാ രഘുനാഥ്, വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.ബി.പ്രകാശ്, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.രമണി, പഞ്ചായത്ത് മെമ്പർമാരായ സി.എസ്.സുരേഷ് കുമാർ, ഗീതാകുമാരി, മെഡിക്കൽ ഓഫീസർ ഡോ. കോളിൻ, സി.ഡി.എസ് ചെയർപേഴ്സൺ ശൈലജ അനിൽകുമാർ തുടങ്ങിയവർ
സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |