കരുനാഗപ്പള്ളി : രണ്ടുദിവസമായി സംഘടിപ്പിച്ച കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ബാലോത്സവം സമാപിച്ചു. ബാലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടി ക്ലാപ്പന പഞ്ചായത്ത് നേതൃസമിതി ഒന്നാം സ്ഥാനവും കുലശേഖരപുരം രണ്ടാം സ്ഥാനവും തേവലക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലാലാജി ഗ്രന്ഥശാല ഹാളിൽ നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി .ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.ബി.ശിവൻ അദ്ധ്യക്ഷനായി. രാഖി എസ്. കൃഷ്ണൻ മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ താലൂക്ക് വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജി.രവീന്ദ്രൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സി.രഘുനാഥ്,എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സുരേഷ് വെട്ടുകാട്ട് സി.വിമൽറോയ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |