കൊല്ലം: വന്യജീവി ആക്രമണത്തിനും കാർഷിക മേഖലയിലെ തകർച്ചയ്ക്കും ബഫർസോൺ വിഷയത്തിലും പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്ര 4ന് പത്തനാപുരത്ത് എത്തും. വൈകിട്ട് 4ന് പത്തനാപുരം അലിമുക്കിൽ ചേരുന്ന സമ്മേളനത്തിൽ 3000 പേരെ പങ്കെടുപ്പിക്കാൻ കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ ചേർന്ന കൊട്ടാരക്കര മേഖലായോഗം തിരുമാനിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി ജന. സെക്രട്ടറി എം.എം.നസീർ, നേതാക്കളായ സൈമൺ അലക്‌സ്, കെ.ജി.അലക്‌സ്, നടുക്കുന്നിൽ വിജയൻ, എൽ.കെ.ശ്രീദേവി, എൻ.ഉണ്ണിക്കൃഷ്ണൻ, പി.ഹരികുമാർ, നെൽസൺ സെബാസ്റ്റ്യൻ, ഉറുകുന്ന് ശശിധരൻ, ബ്രിജേഷ് എബ്രഹാം, സവിൻ സത്യൻ, എസ്.ഇ.സഞ്ജയ്ഖാൻ, ഗോകുലം അനിൽ, ബേബി പടിഞ്ഞാറ്റിൻകര, ചിതറ മുരളി, വൈ.ഷാജഹാൻ, ജയപ്രകാശ് നാരായണൻ, പാത്തല രാഘവൻ, ബി.രാജേന്ദ്രൻ നായർ, ഇഞ്ചക്കാട് നന്ദകുമാർ, പി.നൂറുദ്ദീൻകുട്ടി, തോമസ് വൈദ്യൻ, രവി മൈനാഗപ്പള്ളി, ജയിംസ്.എൻ.ചാക്കോ, എബ്രഹാം ജോർജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |