കൊല്ലം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവിതം പ്രതിസന്ധിയിലായ മലയോര കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സംരക്ഷണ ജാഥയെ ജില്ലയിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിന് മുന്നിൽ പെരുമ്പറ കൊട്ടി സമരം നടത്തി.
വന്യജീവികളിൽ നിന്ന് കർഷകരെയും സാധാരണക്കാരെയും സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഹസ്‌ന ഹർഷാദ് അദ്ധ്യക്ഷയായി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, നവാസ് റഷാദി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അസൈൻ പള്ളിമുക്ക്, ശരത്ത് മോഹൻ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ഒ.ബി.രാജേഷ്, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, നജ്മൽ റഹ്മാൻ, ബിനോയി ഷാനൂർ, ഹർഷാദ് മുതിരപ്പറമ്പ്, അജ്മൽ പള്ളിമുക്ക്, ഷമീർ ചാത്തനാംകുളം, ജയൻ പേരൂർ, അതുൽ കുണ്ടറ, കണ്ണൻ മങ്ങാട്, അഭിഷേക് ഗോപൻ, ഉനൈസ് പനയം, മനു അഞ്ചാലുംമൂട്, അർജുൻ ഉളിയക്കോവിൽ, ശബരീനാഥ് താമരക്കുളം, അജു ചിന്നക്കട, സുദർശൻ ബാബു, രമേഷ് കടപ്പാക്കട, അർഷാദ് മങ്ങാട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |