കൊല്ലം: കേരളീയരുടെ മാന്ത്രിക മുത്തച്ഛൻ വാഴക്കുന്നം നമ്പൂതിരിയുടെ 42-ാമത് അനുസ്മരണവും യുഗാമി റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള മായാജാല മത്സരവും 9ന് കൊല്ലത്ത് നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ഏകദേശം 350 ഓളം മാന്ത്രികർ പങ്കെടുക്കും. കൊല്ലം മജീഷ്യൻ അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്.
ആശ്രാമം ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയുടെ സമാപന സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എൽ.എ അദ്ധ്യക്ഷനാകും. പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ മുഖ്യാഥിതിയാകും. മാന്ത്രികർക്കായി മാജിക് ടീച്ചിംഗ് ക്ലാസ്, ഡീലേഴ്‌സ് ഡെമോ, സീനിയർ ജൂനിയർ മെന്റലിസം വിഭാഗങ്ങളിലായി മത്സരങ്ങളും നടക്കും. മജീഷ്യൻ സാമ്രാജ്, പി.എം.മിത്ര, ഷാജു കടയ്ക്കൽ, വിഷ്‌ണു കല്ലറ, രാജീവ് മേമുണ്ട, ശരവൺ പാലക്കാട്, സ്റ്റെല്ലസ് പെരേര, അരുൺ ദാസ്, റാണാചാര്യ, വിനായക് എന്നിവർക്ക് ജാദു വിഭൂഷൺ, ജാദു ശ്രേഷ്ഠ, ജാദുരത്ന, ജാദു ശ്രീ അവാർഡുകൾ നൽകും. വൈകിട്ട് 6 മുതൽ പത്തോളം മാന്ത്രികരുടെ മാജിക് പ്രകടനം നടക്കും. ജനറൽ കൺവീനർ മജീഷ്യൻ ആർ.സി.ബോസ്, കൺവീനർ മജീഷ്യൻ വി.ആർ.ബ്രഹ്മ, കെ.എം.എ പ്രസിഡന്റ് മജീഷ്യൻ കെ.രാഘവൻ, സെക്രട്ടറി മജീഷ്യൻ ബിജു ചിറക്കര തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |