കൊല്ലം: തൊഴിലന്വേഷകരായ യുവതി -യുവാക്കൾക്ക് റെഡിമെയ്ഡ് വസ്ത്രനിർമ്മാണത്തിലും എബ്രോയിഡറിയിലും സൗജന്യ പരിശീലനം നൽകുന്നു. റോട്ടറി ക്ലബ് ഒഫ് കൊല്ലം മെട്രോയും കേരളാ ടെയ്ലേഴ്സ് അസോസിയേഷനും സംയുക്തമായാണ് പരിശീലനം നൽകുന്നത്. തീയറി ക്ലാസും അത്യാധുനിക റെഡിമെയ്ഡ് വസ്ത്രനിർമ്മാണോപകരണങ്ങളിൽ തൊഴിൽ പരിശീലനവും നൽകും. ആറ് മാസമാണ് കോഴ്സ് കാലാവധി. കുണ്ടറയിൽ നൂറിൽപരം തയ്യൽ യൂണിറ്റുകളോടെ പ്രവർത്തിന്ന വിപുലമായ എ.കെ.ടി.എ ടെയ്ലറിംഗ് പാർക്കിലാണ് പരിശീലനം. സർട്ടിഫിക്കറ്റും തെഴിലവസരവും നൽകും.
റോട്ടറി ഡിസ്ട്രിക്ട് 3211-ന്റെ “ഉയരെ” സ്കിൽ ഡെവലപ്പ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് കോഴ്സ്. അപേക്ഷകർക്ക് 18 വയസ് പൂർത്തിയായിരിക്കണം. ജില്ലയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9446524965, 9567855055, 9496409496. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 10.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |