കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. രാമൻകുളങ്ങര സ്വദേശിയായ നീലു സോമസുന്ദരത്തിന്റെ പക്കൽ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് ചവറ ചെറുശ്ശേരി ഭാഗം ടോം വില്ലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ചവറ പുതുക്കാട് സ്വദേശിയായ മധു (42) അറസ്റ്റിലായത്. ഒന്നാം പ്രതി ഡെന്നി രാജനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് അന്യസംസ്ഥാനത്തേക്ക് കടന്ന മധുവിനെ ശക്തികുളങ്ങര എസ് എച്ച്.ഒ ആർ രതീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ആർ. സുരേഷ് കുമാർ, ഗോപാലകൃഷ്ണപിള്ള, സജയൻ, എസ്.സി.പി.ഒ മനുലാൽ, സി.പി.ഒ.ശ്രീകാന്ത്, സിദ്ധിഷ് എന്നിവർ അടങ്ങുന്ന പ്രത്യേക സംഘം കോയമ്പത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ ചവറ, ഇരവിപുരം പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |