കൊല്ലം: സംസ്ഥാന ബഡ്ജറ്റിൽ അദ്ധ്യാപകരെയും ജീവനക്കാരെയും അവഗണിച്ചെന്ന് ആരോപിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനവും ധർണയും നടത്തി. കെ.പി.എസ്.ടി സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. പൊതുവിദ്യഭ്യാസ മേഖലയ്ക്ക് ബഡ്ജറ്റ് അനുവദിച്ച 2391.13 കോടി, കഴിഞ്ഞ ബഡ്ജറ്റിന്റെ ആവർത്തനമാണെന്നും കോടതി നിർദേശം ഉണ്ടായിട്ടു പോലും പ്രീ പ്രൈമറി മേഖലയെ ബഡ്ജറ്റ് പൂർണ്ണമായും അവഗണിച്ചെന്നും കെ.പി.എസ്.ടി എ ആരോപിച്ചു
ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ എ. ഹാരിസ്, സി. സാജൻ, പ്രിൻസി റീന തോമസ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം, ജില്ലാ ട്രഷറർ സി.പി. ബിജുമോൻ, ശാന്തകുമാർ, എം.പി. ശ്രീകുമാർ, കല്ലട ഗിരീഷ്, ടി. നിധീഷ്, വരുൺലാൽ ജയകൃഷ്ണൻ, ഇന്ദിരാകുമാരി, ദീപു ജോർജ്ജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |