കൊല്ലം: കടലിൽ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങളെ പിടിച്ച മൽസ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. കല്ലുംകടവിൽ പൊടിമോൻ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്.
നീണ്ടകര ഫിഷറീസ് അസി.ഡയറക്ടർ ടി.ചന്ദ്രലേഖയുടെ നിർദ്ദേശ പ്രകാരം ഫിഷറീസ് ഇൻസ്‌പെക്ടർ ഒഫ് ഗാർഡ് എസ്.അരുണിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കടവുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്. നിയമപരമായ വലിപ്പമില്ലാത്ത കിളിമീൻ ഇനത്തിൽ പെട്ട മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്. കൊല്ലം ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ രമേഷ് ശശിധരൻ നടപടികൾ പൂർത്തീകരിച്ച് പിഴ ഇനത്തിൽ 2 ലക്ഷം രൂപയും, മത്സ്യലേലം ചെയ്ത വകയിൽ 123500 രൂപയും ഈടാക്കുകയും ചെയ്തു. മറൈൻ പൊലീസ് ഉദ്യോഗസ്ഥരായ ഹരിലാൽ, ജോൺ, പ്രവീഷ്, ലൈഫ് ഗാർഡ്മാരായ ആൽബർട്ട്, തോമസ് എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായിരുന്നത്. കർശനമായ പരിശോധന തുടർന്നും നടത്തുമെന്ന് കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |