പുനലൂർ: കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പനാട്ടെ രാജതോട്ടത്തിലെ വ്യൂ പോയിന്റിൽ പതാക ഉയർത്തി.സമുദ്ര നിരപ്പിൽ നിന്ന് 2400 അടി ഉയരത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന വ്യൂ പോയിന്റിലാണ് ഇന്നലെ രാവിലെ 9ന് യുവാക്കൾ മുദ്രാവാക്യം മുഴക്കി ചെങ്കേടി ഉയർത്തിയത്.ബ്ലോക്ക് സെക്രട്ടറി അഡ്വ.എസ്.ശ്യാം, പ്രസിഡന്റ് ശ്യാഗിൻ കുമാർ, ട്രഷറർ എബി ഷൈനു, ജോയിന്റ് സെക്രട്ടറി സുജിൻ സുന്ദരൻ, ഷഫ്ന ഷാജഹാൻ, ബിൻസ് മോൻ, എം.വിപിൻ, ആർ.ജെ.രാഹുൽ, ആരോമൽ, രതീഷ് വട്ടവിള തുടങ്ങിയ നിരവധി പേർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |