കൊല്ലം: ഓണററി ഡോക്ടറേറ്റ് അവാർഡ് വിതരണവും അനുമോദനവും 20 ന് വൈകിട്ടാ് 3 ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കും. ജില്ലാ സെഷൻസ് ജഡ്‌ജ് ആൻഡ് ജില്ലാകൺസ്യൂമർ കമ്മിഷൻ കൊല്ലം മുൻ പ്രസിഡന്റ് ഇ.എം മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിക്കും. ലൈസൻസ്‌ഡ് സിവിൽ എൻജിനീയർ ആൻഡ് വാല്വർ ഡോ. കാവിള എം.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മണിപ്പൂർ ഏഷ്യൻ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റി ഓണററി പ്രൊഫസർ ആൻഡ് ലൈഫ് കെയർ ഗ്രൂപ്പ് ഒഫ് ഹോസ്‌പിറ്റൽസ് എം.ഡി ഡോ. എൽ. സുശീലൻ മുഖ്യപ്രഭാഷണം നടത്തും. മാദ്ധ്യമ പ്രവർത്തകൻ ബി. ശ്രീകുമാർ അനുമോദന പ്രസംഗം നടത്തും. എസ്. ചിത്തരഞ്ജൻ, എൻ. രഘു എന്നിവർ അവാർഡ് സ്വീകരിക്കും. എ.എ. ലത്തീഫ് മാമൂട് സ്വാഗതവും അഡ്വ. അനി ജി.കുരീപ്പുഴ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |