കൊട്ടാരക്കര: അനധികൃത മണ്ണെടുപ്പ് മൂലം റോഡ് തകർന്നതായി ആരോപണം. മൈലം ഗ്രാമ പഞ്ചായത്തിലെ ഇഞ്ചക്കാട് 19-ാം വാർഡിലെ ചെറുവള്ളിൽ ഭാഗം, ചിറവയൽ റോഡ് എന്നിവിടങ്ങളിലൂടെ നിരന്തരം മണ്ണു കടത്തുന്നതുമൂലം റോഡ് പൊട്ടിപ്പിളർന്ന് സഞ്ചാരയോഗ്യമല്ലാതായി.
വയലിനു സമീപത്തു കൂടി 3 മീറ്റർ വീതയിലുള്ള പഞ്ചായത്ത് റോഡാണ് തകർന്നത്. ലക്ഷക്കണക്കിനു രൂപ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡ് തകർക്കുന്ന തരത്തിലുള്ള മണ്ണെടുപ്പിനെതിരെ പ്രദേശ വാസികൾ സമരത്തിനൊരുങ്ങുകയാണ്. പ്രദേശത്തു നിന്ന് മണ്ണെടുക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |