കൊല്ലം: ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിൽ മഡ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ആർ.ശ്രീറാം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജന് പുരസ്‌കാരം നൽകി ആദരിച്ചു. ജീവകാരുണ്യ രംഗത്തെ സേവനങ്ങൾ മുൻനിറുത്തിയാണ് പുരസ്‌കാരം.
സമാപന സമ്മേളനം ജസ്റ്റിസ് കെ.ആർ.ശ്രീറാം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി.എം.ശ്യാംകുമാർ, സംഘാടക സമിതി ചെയർമാനും മെഡിമിക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.വി.അനൂപ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്, മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി.നന്ദകുമാർ, ചന്ദ്രിക ആയുർവേദിക് സോപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. സി.കെ.രവി, വി.കെ.എം ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ വി.കെ.മുരളീധരൻ, പ്യാരി പ്രോഡക്ട്‌സ് എം.ഡി കെ.എസ്.സോമകുമാർ, സ്വാമി അദ്വൈതാനന്ദതീർത്ഥ, ഡോ. സുരേഷ് കുമാർ മധുസൂദനൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |