കൊല്ലം: ലഹരിക്കെതിരെ ഇരവിപുരം പൊലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ എം.ഡി.എം.എയും കഞ്ചാവുമായി വ്യത്യസ്‌ത കേസുകളിൽ രണ്ടുപേർ അറസ്‌റ്റിലായി. ഇരവിപുരം കയ്യാലക്കൽ സ്വദേശി അൽ അമീൻ, വടക്കേവിള പാട്ടത്തിൽ കാവിനടുത്ത് മാഹീൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ആമീന്റെ കൈയിൽ നിന്ന് 4.16 ഗ്രാം എം.ഡി.എം.എയും മാഹീന്റെ കൈയിൽ നിന്ന് 2.35 ഗ്രാം എം.ഡി.എം.എയും 35 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
വ്യത്യസ്‌ത കേസുകളിൽ അറസ്‌റ്റിലായ പ്രതികൾക്ക് കച്ചവടവുമായി പരസ്‌പരം ബന്ധമുണ്ടെന്നും കൂടുതൽ പ്രതികൾക്കായി അന്വേഷണം വ്യാപകമാക്കിയെന്നും പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപയും പിടിച്ചെടുത്തു. കച്ചവടത്തിലൂടെ ലഭിച്ചതാണ് ഈ തുകയെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം കൊല്ലം എ.സി.പി എസ്.ഷെരീഫിന്റെ മേൽനോട്ടത്തിൽ ഇരവിപരും എസ്.എച്ച്.ഒ ആർ.രാജീവ്, എസ്.ഐമാരായ എസ്.രാജ്‌മോഹൻ, ശ്രീജിത്ത്,പ്രൊബേഷൻ എസ്.ഐ അനീഷ്‌കുമാർ, എ.എസ്.ഐ രമാഭായി, സി.പി.ഒ സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സ്‌പെഷ്യൽ തഹസിൽദാർ ബൈജു സുധാകർ, ഡെപ്യുട്ടി തഹസിൽദാർ ഹരീഷ് എന്നിവർ ഓദ്യോഗിക സാക്ഷികളായി പൊലീസിനൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |