കൊല്ലം: 1971ലാണ് കൊല്ലത്ത് ആദ്യമായി സി.പി.എം സംസ്ഥാന സമ്മേളനം നടന്നത്. 1972ൽ മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടായിരുന്നു അത്. പിന്നീട് 24 വർഷങ്ങൾക്കുശേഷം 1995ൽ കൊല്ലത്ത് വീണ്ടും ഒരു സംസ്ഥാന സമ്മേളനം നടന്നു. എന്നാൽ പഞ്ചാബിലെ ചണ്ഡിഗഡിലായിരുന്നു അത്തവണത്തെ പാർട്ടി കോൺഗ്രസ്.
മൂന്ന് പതിറ്റാണ്ടിനുശേഷം വീണ്ടും കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയാവുമ്പോൾ, സംസ്ഥാന സമ്മേളനം പൂർത്തിയാക്കി 24-ാം പാർട്ടി കോൺഗ്രസിനായി സി.പി.എം പോകുന്നത് തമിഴ്നാട്ടിലെ മധുരയിലേക്കാണ്. അവസാനം കൊല്ലത്ത് സംസ്ഥാന സമ്മേളനം നടന്നപ്പോൾ പി.കെ.ഗുരുദാസനായിരുന്നു സ്വാഗതസംഘം സെക്രട്ടറി. മറ്റൊരു ഭാരവാഹി എൻ.പത്മലോചനനും. ഇരുവരും ഇന്നലെ പ്രതിനിധി സമ്മേളന ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായി എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |