കൊല്ലം: സി.പി.എമ്മിനെ ഹൃദയത്തിലേറ്റി നടക്കുന്നൊരാൾ സംസ്ഥാന സമ്മേളനത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാൻ പാലായിൽ നിന്ന് നടന്നെത്തി. 91 പിന്നിട്ട പി.കെ.സുകുമാരൻ. ഫെബ്രുവരി ഒന്നിനാണ് വീട്ടിൽ നിന്ന് യാത്ര തുടങ്ങിയത്. ചുവന്ന ഷർട്ടും മുണ്ടും തൊപ്പിയും ചെങ്കൊടിയും പിടിച്ചാണ് യാത്ര. വഴിയിൽ കാണുന്ന പാർട്ടി ഓഫീസുകളിൽ അന്തിയുറങ്ങിയും തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ചുമായിരുന്നു യാത്ര.
സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കൾ മധുരയിൽ പാർട്ടി കോൺഗ്രസിന് എത്തുമ്പോൾ പി.കെ.സുകുമാരൻ നടന്ന് അവിടെയുമെത്തും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിനും കണ്ണൂർ പാർട്ടി കോൺഗ്രസിനും നടന്നുപോയിരുന്നു.
14 വയസുള്ളപ്പോൾ കമ്മ്യൂണിസ്റ്ര് പാർട്ടി പ്രവർത്തകനായതാണ്. നിലമ്പൂർ മരം മുറിക്കൽ തൊഴിലാളി യൂണിയൻ പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയുടെ സജീവ പ്രവർത്തകനായിരുന്നു. ഇടയ്ക്ക് നക്സൽ പ്രസ്ഥാനത്തിലേക്ക് പോയി. സഞ്ചരിക്കുന്ന വഴി ശരിയല്ലെന്ന തിരിച്ചറിവ് വന്നതോടെ വീണ്ടും പാർട്ടിയിലേക്ക് മടങ്ങിവന്നു. ഇപ്പോൾ ലോട്ടറി വിറ്റാണ് ഉപജീവനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |