കൊല്ലം: കീഴ് ജീവനക്കാരന്റെ സാലറി സർട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കി ജില്ലാ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്തുവെന്ന കേസിൽ സർക്കാർ ഉദ്യോഗസ്ഥനെ കോടതി വെറുതെവിട്ടു. തുറമുഖ വകുപ്പിൽ പോർട്ട് കൺസർവേറ്റർ ആയിരുന്ന ഉദ്യോഗസ്ഥനെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ജഡ്ജി എസ്.എ സജാതാണ് വെറുതെ വിട്ടത്.
തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലം വെസ്റ്റ് പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് ബാങ്കിൽ നിന്ന് വാങ്ങി പ്രതി നശിപ്പിച്ചുകളഞ്ഞുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് പ്രതിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സർവീസ് ആനുകൂല്യങ്ങൾ സർക്കാർ നിഷേധിക്കുകയും ചെയ്തിരുന്നു. പ്രതിക്ക് വേണ്ടി അഡ്വ. പെരുമ്പുഴ കെ. സുബ്രഹ്മണ്യൻ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |