കൊല്ലം: രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് ഭയമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്ഥിതി ഉണ്ടാകണമെന്നും വനിതകൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടായാൽ സർക്കാരിന്റെ '181' ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും കളക്ടർ എൻ.ദേവിദാസ്. ജില്ലയിൽ വനിതാ-ശിശു വികസന വകുപ്പിന്റെ അഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വനിതാ ശിശുവികസന ഓഫീസർ പി.ബിജി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ ശിശുവികസന ഓഫീസർ എൽ.രഞ്ജിനി, സി.ഡി.പിഒമാരായ പി.ആർ.കവിത, ജെ.ഗ്രേസി, ടിൻസി രാമകൃഷ്ണൻ, കൊല്ലം ഗവ.ആഫ്ടർ കെയർ ഹോം സൂപ്രണ്ട് ആർ.ബിന്ദു, ജില്ലാതല ഐ.പി.ഡി.എസ് സെൽ ജൂനിയർ സൂപ്രണ്ട് ടി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.
'ഫോർ ഓൾ വുമൺ ആൻഡ് ഗേൾസ് റൈറ്റ്. ഇക്വാലിറ്റി. എംപവർമെന്റ്' എന്ന വിഷയത്തിൽ അഡ്വ. ജി.പ്രസന്നകുമാരി ബോധവത്കരണ ക്ലാസ് നടത്തി. കൊല്ലം എസ്.എൻ കോളേജ് എൻ.എസ്.എസ് ടീം തെരുവ് നാടകം അവതരിപ്പിച്ചു. തുടർന്ന് ഫിലിം ഷോയും നടത്തി. പരിപാടിയുടെ ഭാഗമായി ഗവ. ആഫ്ടർ കെയർ ഹോം, കൊല്ലം മഹിളാ മന്ദിരം, ഗവ. ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിലെ കുട്ടികൾ, അങ്കണവാടി പ്രവർത്തകർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |