ചവറ: വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യ മഹിളാസംഘം ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സാമൂഹിക വിപത്തുകൾക്കെതിരെ സ്ത്രീ ശാക്തീകരണം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എൻ.എസ്.എൻ.എസ്.എം ഐ.ടി.ഐയിലെ ബേബിജോൺ സെന്റിനറി ഹാളിൽ വച്ച് നടത്തിയ സെമിനാർ ഫാത്തിമ മാതാ നാഷ്ണൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിന്ധ്യാ കാതറിൻ മൈക്കിൾ ഉദ്ഘാടനം ചെയ്തു. അഡ്വ.ആർ.ഗീത മുഖ്യ പ്രഭാഷണം നടത്തി. ഐക്യമഹിളാസംഘം ചവറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഒ.ഷീല അദ്ധ്യക്ഷയായി. ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ.ജയലക്ഷ്മി വിഷയാവതരണം നടത്തി. ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി, പ്രിയാഷിനു, ഐക്യമഹിളാസംഘം ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി സുനിത ബിജു, ലളിത ഷാജി, റഷീദാ നാസർ, റോഷ്‌നി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |