പോരുവഴി :കുന്നത്തൂർ ഗ്രാമപഞ്ചായത്തിന്റെ വഴിയോര വിശ്രമ കേന്ദ്രത്തിനോടനുബന്ധിച്ച്
നിർമ്മിച്ച കഫ്റ്റീരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് നിർമ്മിച്ച വഴിയോര വിശ്രമ കേന്ദ്രത്തിലെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനും ദീർഘദൂര യാത്രക്കാർക്കുള്ള വിശ്രമമുറിക്കും ഒപ്പമാണ് കഫെറ്റീരിയയും ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിന്റെ ഹരിത കർമ്മ സേനയുടെയും കുടുംബ ശ്രീയുടെയും ആഭിമുഖ്യത്തിലാണ് കഫറ്റീരിയ പ്രവർത്തിക്കുന്നത്. ഹരിത കർമ്മ സേന അംഗങ്ങളുടെ കൂട്ടായ്മയായ ദേവി സംരംഭക യൂണിറ്റ് ആണ് കഫ്റ്റീരിയ നടത്തുന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ രാധാകൃഷ്ണൻ അദ്ധ്യക്ഷയായി.യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡാനിയേൽ തരകൻ, ശ്രീലേഖ, ജനപ്രതിനിധികളായ പ്രഭാ കുമാരി,എസ് ബിജു, രശ്മി രഞ്ജിത്ത്, തുളസീധരൻ, അരുണാമണി, സൂര്യ, അനില, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, ബിജി, സി.ഡി .എസ് ചെയർപേഴ്സൺ പ്രീത സുനിൽ, തമ്പാൻ, ഹരികുമാർ, അശ്വിനികുമാർ, തുളസീധരൻ, മിഥില ഹരിത കർമ്മ സേന ഭാരവാഹികളായ ബിന്ദു മോൾ, തുളസി ഭായി, ഷൈനി ഡി. രാജ്, രമ, സരള എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |