കൊല്ലം: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷവും വനിതാദിന പുരസ്കാര വിതരണവും കൊല്ലം എസ്.എൻ കോളേജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിത ശങ്കർ ഉദ്ഘാടനം ചെയ്തു. നാടക നടിയും സമുദ്ര സാംസ്കാരിക കേന്ദ്രം നാടകം കമ്മിറ്റി ചെയർപേഴ്സണുമായ സീതമ്മ വിജയൻ അ്രദ്ധ്യക്ഷത വഹിച്ചു. കോട്ടാത്തല ശ്രീകുമാർ സ്വാഗതം പറഞ്ഞു നിയമവകുപ്പ് ജോയിന്റ് സെക്രട്ടറിയും നെയ്യാറ്റിൻകര സിവിൽ ജഡ്ജുമായ ജയകുമാർ വനിതാ ദിന പുരസ്കാരം വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തക മോൻസി ദാസ് മുഖ്യാതിഥിയായി. കടലമ്മ സിനിമയിൽ സത്യന്റെ നായികയായിരുന്ന സുഷമ പത്മനാഭൻ, ഡോ. കലാമണ്ഡലം മാലിനി നായർ, ശാന്ത തുളസീധരൻ, ഡോ. ദർശന ബി. ജി, സുബൈദ, സംഗീതസംവിധായികയും അധ്യാപികയുമായ പ്രണവം ഷീല മധു തുടങ്ങിയവർ വനിതാദിന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഡോ. ദർശന ജീവിതത്തിന്റെ അനുഭവങ്ങൾ, പഠിച്ച പാഠങ്ങൾ എന്നിവ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. അത് കുട്ടികൾക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവമായി മാറി. ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയച്ച സുബൈദ ജീവിത സാഹചര്യങ്ങൾ വേദിയിൽ വെളിപ്പെടുത്തി. വിദ്യാർത്ഥികൾ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സമുദ്രതീരം കൂട്ടുകുടുംബത്തിലെ അച്ഛനമ്മമാർക്ക് കൈമാറി. സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്, സമുദ്ര സാംസ്കാരിക കേന്ദ്രം ചെയർമാൻ പ്ലാക്കാട് ശ്രീകുമാർ, ഡോ. ജയചന്ദ്രൻ, എസ്.ആർ. മണികണ്ഠൻ, മാമ്പള്ളി ജി.ആർ. രഘുനാഥൻ, കെ.ജി രാജു, ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |