കൊല്ലം: സ്കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ കഷ്ടപ്പെടുന്ന കാലം പഴങ്കഥ. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ തയ്യാറായിക്കഴിഞ്ഞു. ജില്ലയിൽ പാഠപുസ്തക വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആദ്യഘട്ട വിതരണത്തിനുള്ള 8 ലക്ഷം പാഠപുസ്തകങ്ങൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. മദ്ധ്യവേനൽ അവധിക്കാലത്തിന് മുമ്പേ പുതിയ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.
അച്ചടി പൂർത്തിയായ മുറയ്ക്ക് പാഠപുസ്തകങ്ങൾ ജില്ലാ ഹബ്ബുകളിൽ നേരത്തെ തന്നെ എത്തിത്തുടങ്ങിയിരുന്നു. ഇവിടെ നിന്ന് സ്കൂൾ സൊസൈറ്റികളിലേക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കാക്കനാട്ടെ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് (കെ.ബി.പി.എസ്) അച്ചടി ചുമതല. പാഠപുസ്തകങ്ങൾ തരം തിരിക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത് കുടുംബശ്രീയാണ്. കുടുംബശ്രീ മുഖേന പുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികൾക്ക് കൈമാറും.
ജില്ലയിൽ 24 ലക്ഷം പുസ്തകം
24 ലക്ഷത്തിലധികം പാഠപുസ്തകങ്ങൾ ജില്ലയിൽ വേണ്ടിവരും
ഏഴ് എ.ഇ.ഒമാരുടെ കീഴിലുള്ള 242 സ്കൂൾ സൊസൈറ്റികൾ വഴി വിതരണം
മേയ് 30ന് മുമ്പ് വിതരണം പൂർത്തിയാക്കും
ജില്ലയിലെ പുസ്തക വിതരണ കേന്ദ്രം മങ്ങാട്
കുടുംബശ്രീ പുസ്തക വിതരണം ഏറ്റെടുത്തിട്ട് അഞ്ചാം വർഷം
സംസ്ഥാനത്ത്
കഴിഞ്ഞ വർഷം വിതരണം ചെയ്ത പുസ്തകം- 2.97 കോടി
ആകെ സ്കൂൾ സൊസൈറ്റികൾ- 3000
പുസ്തക വിതരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വിതരണം പൂർത്തീകരിക്കാൻ കഴിയും.
ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |