മൈനാഗപ്പള്ളി: കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയ -ഉദ്യോഗസ്ഥ കൂട്ടുകെട്ടിനെതിരെ നടത്തിയ ഉപവാസ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ വർഗീസ് തരകൻ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി,തോമസ് വൈദ്യൻ, നേതാക്കളായ സിജു കോശി വൈദ്യൻ, വൈ.നജീം, ജോൺസൺ വൈദ്യൻ,വി.രാജീവ്, സിതാര ജലാൽ,ചാമവിള സുരേഷ്,മഠത്തിൽ സുബേർ,ഷാജി തോമസ്,തടത്തിൽ സലീം,സരോജാക്ഷൻ പിള്ള, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീബാ സിജു,അജി ശ്രീക്കുട്ടൻ, ഷഹുബാനത്ത്,ഉണ്ണി പ്രാർത്ഥന,ഹരി മോഹൻ,സജി,സരിത് സുശീൽ,കാട്ടുവിള ഗോപാലകൃഷ്ണപിള്ള,അശോകൻ,തുളസിധരൻ പിള്ള,നൈനാൻ വൈദ്യൻ,മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |