കൊല്ലം: വീടിന്റെ നാലകങ്ങളിൽ ഒതുങ്ങാതെ നൈപുണ്യ വികസനം നേടി സ്ത്രീകൾ സ്വയം സംരംഭകരാവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ ഡോ. മീര ജോൺ. റോട്ടറി ക്ലബ് ഒഫ് ക്വയിലോൺ ഹെറിറ്റേജും കടപ്പാക്കട അസോഫ്ട് ഫാഷൻ ഡിസൈൻ സ്‌കൂളും സംയുക്തമായി നടത്തിയ സൗജന്യ തയ്യൽ - എംബ്രോയിഡറി പരിശീലനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പതിനാറ് വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. റോട്ടറി ഡിസ്ട്രിക്ട് പദ്ധതിയായ 'ഉയരെ'യുടെ ഭാഗമായിട്ടായിരുന്നു പരിശീലനം. ക്ലബ് പ്രസിഡന്റ് ഡോ. കെ.അനിരുദ്ധൻ അദ്ധ്യക്ഷനായി. 'ഉയരെ പദ്ധതി റവന്യു ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ഡോ. കെ.വി.സനൽ കുമാർ സ്വാഗതവും അസോഫ്ട് ഫാഷൻ ഡിസൈൻ സ്‌കൂൾ ഡയറക്ടർ ടി.രാജി നന്ദിയും പറഞ്ഞു. റോട്ടറി അസി. ഗവർണർ എ.അജിത്ത് കുമാർ, മുൻ അസി. ഗവർണർ സലിം നാരായണൻ, ക്ലബ് ഡിസ്ട്രിക്ട് പ്രൊജക്ട് ചെയർമാൻ വി.ജയകരൻ, ക്ലബ് സെക്രട്ടറി സതീഷ് ചന്ദ്രൻ, ട്രഷറർ ശുഭ സനൽ തുടങ്ങിയവർ സംസാരിച്ചു. 2027-28 വർഷത്തെ റോട്ടറി ഡിസ്ട്രിക്ട് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മീര ജോണിനെ ചടങ്ങിൽ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |