കൊല്ലം: ഗാന്ധിജി ശിവഗിരി സന്ദർശിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ച് ശിവഗിരിയിൽ കുട്ടികളുമായി സംവദിക്കാൻ എത്തിയ, മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിക്ക് സിദ്ധാർത്ഥയിലെ വിശേഷപ്പെട്ട ഗാന്ധി ശില്പത്തിന്റെ ചിത്രം സ്കൂൾ ലീഡർ ആലിയ ഷമീർ സമ്മാനിച്ചു.
ചിത്രം സ്വീകരിച്ചുകൊണ്ട്, ചിത്രത്തിനു പിന്നിലുള്ള കഥ തുഷാർ ഗാന്ധി കുട്ടികളോട് വിവരിച്ചു. 'എല്ലാവരും കരുതുന്നതുപോലെ ഇത്
ചെറുമകൻ ഗാന്ധിജിയുടെ വടി വലിച്ചുകൊണ്ട് മുന്നോട്ടു പോവുകയല്ല. സ്വതവേ അലസനായിരുന്ന അവനെ, ഗാന്ധിജി അന്ന് എപ്പോഴും നടക്കാൻ കൂടെ കൂട്ടുമായിരുന്നു. മുന്നിൽ നടക്കുന്ന കുട്ടിയെ പിന്നിൽ നിന്ന് തന്റെ വടികൊണ്ട് തള്ളിനീക്കുന്ന ഒരു സ്വഭാവം ഗാന്ധിജിക്ക് ഉണ്ടായിരുന്നു. അങ്ങനെ തെള്ളിനീക്കുന്ന ഫോട്ടോ ആണിത്. പിന്നീട് ഏതോ വിരുതന്മാർ, മുന്നേ പോകുന്ന കുട്ടിയുടെ കയ്യിൽ പിടിക്കുന്ന വടിയായി വരച്ചു ചേർത്തു. എന്തായാലും ഈ ശില്പം വളരെ അപൂർവ്വമാണ്. ഇനിയൊരിക്കൽ കേരളത്തിൽ വരാൻ ഭാഗ്യം ഉണ്ടായാൽ ഞാൻ നിങ്ങളുടെ വിദ്യാലയത്തിൽ തീർച്ചയായും എത്തും'- അദ്ദേഹം പറഞ്ഞു. ശിവഗിരി മഠത്തിലെ വനജാക്ഷി മന്ദിരം എന്ന കെട്ടിടത്തിലാണ് ഗുരുദേവനും ഗാന്ധിജിയും കണ്ടുമുട്ടിയത്. തുഷാർ ഗാന്ധി ശിവഗിരിയിൽ എത്തിയ ചടങ്ങിൽ നൂറോളം സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |