ശാസ്താംകോട്ട : ജനകീയാസൂത്രണ പദ്ധതി 2024-25 പ്രകാരം മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ക്ഷീര കർഷകർക്ക് സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇടവനശ്ശേരി ക്ഷീര സംഘത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗ്ഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി ഡയറി ഫാം ഇൻസ്ട്രക്ടർ ബി.ഹാഷിറ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷീബ സിജു, മനാഫ് മൈനാഗപ്പള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എം.സെയ്ദ്, ബി.സേതുലക്ഷ്മി, ഷിജിന നൗഫൽ, റഫിയ നവാസ്, ആർ.ബിജുകുമാർ, കെ.പി.റഷീദ്, സംഘം സെക്രട്ടറി പി.സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |