കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മയ്യനാട് യൂണിറ്റ് വനിതാവേദി സംഘടിപ്പിച്ച ലോകവനിത ദിനാഘോഷം മാദ്ധ്യമ പ്രവർത്തകയും എ.പി.ജെ ഫൌണ്ടേഷൻ നാരി പുരസ്‌കാര ജേതാവുമായ മോത്തി രാജേഷ് ഉദ്ഘാടനം ചെയ്തു. മയ്യനാട് പെൻഷൻ ഭവനിൽ നടന്ന സമ്മേളനത്തിൽ ബ്ലോക്ക് വനിതാവേദി കൺവീനർ എം. റാഷിദ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഇ. ശോശാമ്മ (കർഷക, നബർഡ് ജേതാവ്), ഹിമ സജു (സമഗ്ര കൃഷി), എസ്. സുജ (അലങ്കാര പുഷ്പ കർഷക) എന്നിവരെ ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ആദരിച്ചു. എ.കെ. ജയശ്രീ, എം. ലീലാവതി, എൻ. ഗോപിനാഥൻ, ജി. വിജയകുമാർ, എസ്. മോഹനദാസ്, കെ. പ്രസന്ന, എം. സതീശചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |