കൊല്ലം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ചാപ്ടറിന്റെ നേതൃത്വത്തിൽ സായി കൊല്ലം, ബൈക്സ് ഇന്ത്യ ഫൗണ്ടേഷൻ -ബി.വൈ.സി.എസ്, ജസ്റ്റ് ബൈ സൈക്കിൾസ് എന്നിവരുടെ സഹകരണത്തോടെ ലഹരിക്കെതിരെ ബോധവത്കരണ സൈക്കിൾ റാലിയും സെമിനാറും നടത്തി.
ആശ്രാമം ഐ.എം.എ ഹാളിൽ നടന്ന സെമിനാർ പ്രസിഡന്റ് ഡോ. ചന്ദ്രസേനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബൈ സൈക്കിൾ റാലിയും ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യകരമായ ജീവിതവും സൈക്ലിംഗും എന്ന വിഷയത്തിൽ ഡോ. ആൽഫ്രഡ്സ്.വി.സാമുവൽ, കൊല്ലം ബൈ സൈക്കിൾ മേയർ ടി.ജി.സുഭാഷ് എന്നിവർ ബോധവത്കരണ ക്ലാസ് നടത്തി. യൂത്ത് എഗന്‍സ്റ്റ് ഡ്രഗ്സ് എന്ന വിഷയത്തിൽ ഡോ. ബിജു നെൽസൺ, ഡോ. കെ.രവികുമാർ എന്നിവർ ക്ലാസെടുത്തു. സായി ഡയറക്ടർ ഇൻ ചാർജ് രാജീവ് തോമസ് ആശംസകൾ അറിയിച്ചു. രാവിലെ 7ന് ആശ്രമം ഐ.എം.എ ഹാളിന് മുന്നിൽ നിന്ന് ആരംഭിച്ച ബോധവത്കരണ സൈക്കിൾ റാലി നഗരം ചുറ്റി ആശ്രാമം മൈതാനിയിൽ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |