കരുനാഗപ്പള്ളി : വെഡ്സ് ഇന്ത്യ മാൾ ഒഫ് വെഡിഡിംഗിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നോമ്പ് കാണൽ ചടങ്ങും സംഘടിപ്പിച്ചു.ഷിഹാൻ ബഷി അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ പടിപ്പുര ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. നോമ്പുകാണൽ ചടങ്ങിന്റെ ഉദ്ഘാടനം പുനലൂർ ഗാന്ധിഭവൻ ജനറൽ സെക്രട്ടറി പുനലൂർ സോമരാജൻ നിർവഹിച്ചു. ജബൽ മസ്ജിദ് ഇമാം ഷബീർ അഹമ്മദ് ഖാസിമി, മാതാമൃതാനന്ദമയി മഠം ബ്രഹ്മചാരി ശരണമൃത ചൈതന്യ, അയണിവേലിക്കുളങ്ങര മാർത്തോമാ ചർച്ച് വികാരി രഞ്ജു രാജൻ എന്നിവർ ഇഫ്താർ സന്ദേശം നൽകി. ചടങ്ങിൽ വെഡ്സ് ഇന്ത്യ മാനേജിംഗ് പാർട്ണർമാരായ അൻസർ നസറുദ്ധീൻ,അസ്ഹറുദ്ധീൻ,താലൂക്ക് ജമാഅത്ത് യൂണിയൻ പ്രസിഡന്റ് വലിയത്ത് ഇബ്രാഹിം കുട്ടി, കരുനാഗപ്പള്ളി മുനിസിപ്പൽ വൈസ് ചെയർപെഴ്സൻ ഷഹ്‌ന നസീം, മുനമ്പത്ത് ഷിഹാബ്, കെ.എസ്.പുരം സുധീർ, പാഡിൽ സി.ഒ.ഒ. രഞ്ജിത്ത്,ഷാജഹാൻ രാജധാനി, സബ് ഇൻസ്‌പെക്ടർമാരായ കുരുവിള സക്കറിയ,ഷെമീർ,മുരളി എന്നിവർ സംസാരിച്ചു. വെസ് ഇന്ത്യ സി. ഒ.ഒ മുഹമ്മദ് ബഷീർ സ്വാഗതവും അൻവർ സ്വാദിഖ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |