കൊല്ലം. സുഹൃത്തിന്റെ 16 വയസുള്ള മകളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 42 കാരന് കഠിന തടവും പിഴയും. മുണ്ടയ്ക്കൽ തെക്കെവിളച്ചേരിയിൽ പുത്തൻനട കൃഷ്ണകൃപയിൽ ജയകൃഷ്ണനെയാണ് ഒൻപത് വർഷവും ആറുമാസവും കഠിനതടവിന് ശിക്ഷിച്ചത്. ഒരുലക്ഷത്തി ആയിരം രൂപയാണ് പിഴയായി വിധിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി സമീറാണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെയും പോക്‌സോ നിയമത്തിന്റെയും വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകും. പിഴയൊടുക്കിയില്ലെങ്കിൽ 9 മാസം കൂടി അധിക തടവ് അനുഭവിക്കണം. ഇരവിപുരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |